2012 ഏപ്രിൽ 30, തിങ്കളാഴ്‌ച

യാത്ര


എന്തിനാന്നു ഇങ്ങനെ ഒരു ജീവിതം.എനിക്കൊന്നും മനസിലാവുന്നില്ല.. ദൈവത്തിന്റെ തീരുമാനങ്ങള്‍ എനിക്ക് മനസിലാവില്ല എന്ന് ഒരിക്കല്‍ കൂടി എനിക്ക് ബോധ്യമായി.. ടിവിയിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.. പെട്ടെന്ന് ചേച്ചി പറഞ്ഞു ഇത്കാണാന്‍ ഇത്രയ്ക്കു ഗൌരവം വേന്ണോ?..  അപ്പോഴാന്നു ഞാന്‍ ശ്രദ്ധികുന്നത് , ടിവിയില്‍ ടോം ആന്‍ഡ്‌ ജെറി ആന്നു കാന്ണികുന്നത്.. ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു .. എന്നിട്ട് പറഞ്ഞു.. ചിരികണ്ട സമയമാകുമ്പോള്‍ ചിരിച്ചാല്‍ പോരെ..  ചേച്ചി എന്നെ ഒന്ന് നന്നായി നോക്കി.. ഞാന്‍ വീണ്ടും എന്റെ മനസിലെ കാര്‍ട്ടൂണ്‍ പ്രോഗ്രമില്ലേക്ക് കടന്നു കഴിഞ്ഞിരുന്നു...

എന്തോ ഒന്നും ചെയ്യാന്‍ ഒരു ഉന്മേഷവുമില്ല.. അങ്ങനെ ടിവിയിലേക്ക് നോക്കിയിരുന്നാല്‍ ആരും ഒന്നും ചോദിക്കില്ലല്ലോ..  പക്ഷെ എത്രകാലം ... അറിയില്ല.. ഒന്നിനും എനിക്ക് ഉത്തരമില്ല.. 
ഒരായിരം ചോദ്യങ്ങള്‍  എന്റെ മനസില്ലും ഉണ്ട്..  ദൈവത്തിനോട് ചോദിയ്ക്കാന്‍ ..  എന്തിനാ  ഇങ്ങനെ...  ചിന്തകള്‍ കാട് കയറുന്നതിനു 
മുമ്പേ എന്റെ മൊബൈല്‍ ശബ്ദിച്ചു.. Navya Calling അത് മിന്നി കൊണ്ടേയിരുന്നു..  ഞാന്‍ കാള്‍ എടുത്തു .. 
നവ്യ :  എന്താ ടീ..  എന്താ വിശേഷം.. 
ഞാന്‍: ഉം .. ഇങ്ങനെ പോണു..
നവ്യ :എപ്പോഴാ ഫ്ലൈറ്റ് ?
ഞാന്‍: ബോംബെക്ക് നാളെ രാവിലെ.. 
              ബാനഗോക്ക് ഫ്ലൈറ്റ് മറ്റന്നാള്‍ പുലര്ചെക്ക്..
നവ്യ : എടീ എന്നെ അമ്മ വിളിക്കുന്നു നിന്നെ ഞാന്‍ വിളിക്കാം..
ഞാന്‍: ശരി ..

ഞാന്‍ പിന്നെ ടിവി  ഓഫ് ചെയ്തു , പാക്കിംഗ് തുടങ്ങി..  പിന്നെ കിടന്നു.. ഉറക്കം വന്നില്ല..  അമ്മയുടെ കൈകള്‍ ഞാന്‍ മുഖത്തേക്ക് അടുപ്പിച്ചു പിടിച്ചു..  പെട്ടെന്ന് അച്ഛനെ ആലോചിച്ചു ഞാന്‍.. എന്റെ പുറകില്‍ നിന്നും അച്ഛന്റെ കൈകള്‍ എന്നെ പുല്കുന്നത് പോലെ തോന്നി..  ആ രണ്ടു കൈകല്കുള്ളില്‍ ഞാന്‍ സുരക്ഷിതയാണെന്നു എനിക്ക് തോന്നി..  ആ സ്വപ്നത്തിനു അധികം ആയുസില്ലയിരുന്നു..   അലാറം എന്നെ ഉണര്‍ത്തി...   എന്റെ എല്ലാം സ്വപ്നങ്ങള്‍കും ആയുസ് കുറവായിരുന്നു..

സമയം  12 മണി ..  ഫ്ലൈറ്റ് ബോംബയിലെതിയ്യിരുന്നു..  പതുക്കെ ടാക്സിയിലേക്ക് കയറി ഞാന്‍ മൊബൈലില്‍ അമ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു .. അമ്മയെ എത്തിയ വിവരം അറിയിച്ചിട്ട് ഞാന്‍ വീണ്ടും മൊബൈല്‍ എടുത്തു ശരത് എന്ന നമ്പറിലേക്ക്  കാള്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു.. പെട്ടെന്ന് ഞാന്‍ കാള്‍ കട്ട്‌ ചെയ്തു.. കണ്ണില്‍ നിന്നും ഒരു തുള്ളി എന്റെ മൊബൈല്‍ സ്ക്രീനിലേക്ക് വീണു..  എന്റെ കണ്ണ് നീര്‍ ഗ്രന്തികള്‍ ഇനിയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്നെ ഒര്മാപെടുത്തി.. ഒരുപാടു നാളത്തെ ശീലമല്ലേ.. മാറാന്‍ സമയം പിടിക്കും.. ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു..   അടുത്ത  യാത്രകായി ഞാന്‍ എന്നെ തയ്യാറാകുകയായിരുന്നു.. ജീവിതമാകുന്ന
യാത്ര..

2012 ഏപ്രിൽ 15, ഞായറാഴ്‌ച

മഴവില്ല്


ഒരു നിമിഷത്തിന്റെ ആനന്ദം നല്‍കി കൊണ്ട് മറയുന്ന മഴവില്ല്..
ഇനിയും വരുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കണോ .. 
അതോ ആ സുന്ദര സ്വപ്നത്തിന്‍റെ അനുഭൂതിയില്‍.....
എന്നന്നേക്കുമായി ഞാന്‍ നിദ്രയിലേക്ക് വഴുതിവീഴണോ..  

നീയും ഞാനും..


മായുന്നു.. എന്‍ മുന്നില്‍ നിന്നും... 
എന്നിട്ടും മറയുന്നില്ല..  മനസ്സില്‍  നിന്നും...
എന്തിനീ വിധി എന്ന് ഞാന്‍ ചോദിക്കുകില്‍........
 മൗനം പാലിക്കുന്നതെന്തു  നീ...

വിതുമ്പുന്ന എന്‍ മനം കാണുകില്‍..... 
തുളുമ്പുന്ന നിന്‍ കണ്ണുകള്‍.....................
എന്തിനു അത് നീ മറക്കുന്നു...
എന്തിനീ മുഖംമൂടി...

എന്നെ ഞാനാക്കിയ നീ തന്നെ...
ഇന്ന് എന്നെ ഞാനല്ലതാക്കുന്നു...
നിന്നിലെ ഞാന്‍ ഇല്ലാതായാലും...
എന്നിലെ നീ മരിക്കുന്നില്ല.. 

പ്രതീക്ഷ


വെയിലിന്റെ  ചൂടും  ഞാനറിഞ്ഞില്ല ...
മഞ്ഞിന്റെ  കുളിരും  ഞാനറിഞ്ഞില്ല ....
രാവിന്‍റെ  ഇരുളും  പകലിന്റെ  പ്രകാശവും 
എന്നെ  ഉന്നര്‍ത്തിയില്ല...
കാലം കടന്നു  പോയി ...
മാറ്റം എന്നെയും കടന്നു പോയി..
പക്ഷെ ഇനിയും എന്റെ കണ്ണുകളില്‍.. 
 പ്രതീക്ഷ മാത്രം ...  പ്രതീക്ഷ മാത്രം ...